നിഹാൽ കമാലിന് െഎ.െഎ.സിയുടെ ആദരം
text_fields‘ഗൾഫ് മാധ്യമം’ കുവൈത്ത് സംഘടിപ്പിച്ച ഫ്രീഡം ക്വിസ് ജേതാവ് നിഹാൽ കമാലിന് ഇന്ത്യൻ ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ സെക്രട്ടറി അനസ് മുഹമ്മദ് െമമേൻറാ നൽകുന്നു
കുവൈത്ത് സിറ്റി: 'ഗൾഫ് മാധ്യമം' കുവൈത്ത് സംഘടിപ്പിച്ച ഫ്രീഡം ക്വിസ് ജേതാവ് നിഹാൽ കമാലിനെ ഇന്ത്യൻ ഇസ്ലാഹി സെൻറർ ആദരിച്ചു. നിരവധി ഇന്ത്യൻ വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് പരിപാടിയിൽ വിജയം കരസ്ഥമാക്കിയ നിഹാലിന് ജീവിതത്തിൽ ഇനിയും നിരവധി വിജയങ്ങളുണ്ടാകട്ടെയെന്ന് ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് മദനി ആശംസിച്ചു. ഇന്ത്യൻ ഇസ്ലാഹി ഫഹാഹീൽ മദ്റസ ആറാംക്ലാസ് വിദ്യാർഥിയാണ് നിഹാൽ കമാൽ.
വിദ്യാഭ്യാസ സെക്രട്ടറി അനസ് മുഹമ്മദ് നിഹാലിന് െമമേൻറാ സമ്മാനിച്ചു. നിഹാലിെൻറ പിതാവ് കമാൽ, ഐ.ഐ.സിയുടെ കേന്ദ്ര നേതാക്കളായ അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ, നാസർ മുട്ടിൽ, ഫഹാഹീൽ മദ്റസ പ്രിൻസിപ്പൽ ഫിൽസെർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

