നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു
text_fieldsനൈറ്റിംഗേൽസ് ഓഫ് കുവൈത്ത് കബ്ദിൽ സംഘടിപ്പിച്ച ഫാമിലി പിക്നിക്
കുവൈത്ത് സിറ്റി: നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് കബ്ദിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. സെക്രട്ടറി ട്രീസാ എബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിറിൾ ബി. മാത്യു ഉദ്ഘാടനം നിർവഹിച്ചു. കലാ കായിക മത്സരങ്ങളും വടംവലി മത്സരവും നടത്തി. പൊതുസമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഇൻഡോർ ഗെയിമുകൾ, ഫ്രണ്ട്സ് ഓഫ് കുവൈത്തിന്റെ ഗാനമേള എന്നിവ പിക്നിക്കിന് മാറ്റുകൂട്ടി. പീടിക എന്ന പേരിൽ നാടൻ കട ക്രമീകരിച്ചിരുന്നു. ഇവിടെനിന്ന് സാധനങ്ങൾ സൗജന്യമായി വാങ്ങാമായിരുന്നു. ട്രഷറർ സുമി ജോൺ നന്ദി പറഞ്ഞു.
പ്രസിഡന്റ് സിറിൾ ബി. മാത്യുവിന്റെ നേതൃത്വത്തിൽ സെക്രട്ടറി ട്രീസാ എബ്രഹാം, ട്രഷറർ സുമി ജോൺ, വൈസ് പ്രസിഡന്റ് സോണിയാ തോമസ്, ജോയന്റ് സെക്രട്ടറി സോബിൻ തോമസ്, ജോയന്റ് ട്രഷറർ ഡെന്നി തോംസൺ, പ്രോഗ്രാം കൺവീനറായ സൗമ്യ എബ്രഹാം, പിക്നിക് കൺവീനർ ശരത്കുമാർ, ജോയിന്റ് കൺവീനറായ ടീന തങ്കച്ചൻ, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. രാവിലെ ഒമ്പതിന് തുടങ്ങിയ പരിപാടികൾ വൈകീട്ട് ആറിനാണ് സമാപിച്ചത്.

