‘നൈറ്റിംഗേൽസ് ഗാല- 2024’ ഫ്ലെയർ പ്രകാശനം
text_fields‘നൈറ്റിംഗേൽസ് ഗാല- 2024’ ഫ്ലെയർ പ്രകാശനം പ്രസിഡന്റ് സിറിൾ ബി.മാത്യുവും സെക്രട്ടറി ട്രീസ എബ്രഹാമും ചേർന്ന് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഫർവാനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ) നഴ്സസ് ദിനാഘോഷം ‘നൈറ്റിംഗേൽസ് ഗാല-2024’ മേയ് 17ന് ജലീബ് ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ആഘോഷത്തിൽ ഗാനമേള, ഡാൻസ്, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. നടനും ഗായകനുമായ മനോജ്.കെ.ജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. നൈറ്റിംഗേൽസ് ഗാല- 2024 ഫ്ലെയർ പ്രകാശനം പ്രസിഡന്റ് സിറിൾ ബി.മാത്യു, സെക്രട്ടറി ട്രീസ എബ്രഹാമും ചേർന്ന് നിർവഹിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടിവ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ സെക്രട്ടറി ട്രീസ എബ്രഹാം സ്വാഗതവും ട്രഷറർ എബി ചാക്കോ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

