Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻജി. അൻവറിനും ശരീഫ്...

എൻജി. അൻവറിനും ശരീഫ് മണ്ണാർക്കാടിനും യാത്രയയപ്പ് നൽകി

text_fields
bookmark_border
എൻജി. അൻവറിനും ശരീഫ് മണ്ണാർക്കാടിനും യാത്രയയപ്പ് നൽകി
cancel
camera_alt

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എൻജി. അൻവർ സാദത്തിനുള്ള ഉപഹാരം എൻജി. ഉമ്മർകുട്ടി, ഇബ്രാഹിംകുട്ടി സലഫി എന്നിവർ നൽകുന്നു

കുവൈത്ത് സിറ്റി: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ഇസ്​ലാഹി സെൻറർ പ്രവർത്തകരായ എൻജി. അൻവർ സാദത്തിനും മുഹമ്മദ് ശരീഫ് മണ്ണാർക്കാടിനും യാത്രയയപ്പ് നൽകി. 14 വർഷം കുവൈത്തിലുള്ള എൻജിനീയർ അൻവർ സാദത്ത് ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ഓർഗനൈസിങ്​ സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, ജോ. സെക്രട്ടറി, ശാഖ ഭാരവാഹിത്വം തുടങ്ങി വിവിധങ്ങളായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ദാറുൽ ഹൻദസ കമ്പനിയിൽ മെറ്റീരിയൽ എൻജിനീയറായിരുന്നു. അഞ്ചുവർഷത്തെ പ്രവാസിയായ ശരീഫ് മണ്ണാർക്കാട് കേന്ദ്ര ദഅ്​വ, ഖുർആൻ ലേണിങ്​ സ്കൂൾ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുപിക് കമ്പനിയിലെ ഇ.ഡി.സി കോഒാഡിനേറ്ററായിരുന്നു. ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, കേന്ദ്ര സെക്രട്ടറി എൻജി. ഉമ്മർ കുട്ടി എന്നിവർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, യൂനുസ് സലീം, പി.വി. അബ്​ദുൽ വഹാബ്, അയ്യൂബ് ഖാൻ, അബ്​ദുൽ നാസർ മുട്ടിൽ, താജുദ്ദീൻ നന്തി, ബദറുദ്ദീൻ പുളിക്കൽ, ബക്കർ ചാവക്കാട് എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell
Next Story