അടുത്ത വർഷം ഏഴ് കാരക്കാൽ ഹെലികോപ്ടർ സ്വന്തമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അടുത്ത വർഷം ഏഴ് കാരക്കാൽ സൈനിക ഹെലികോപ്ടർ സ്വന്തമാക്കും. 30 കാരക്കാൽ സൈനിക ഹെലികോപ്ടർ വാങ്ങാനാണ് കുവൈത്ത് ഫ്രഞ്ച് കമ്പനിയുമായി ധാരണയുള്ളത്. ഇതിൽ 23 എണ്ണം ഇതിനകം ഏറ്റുവാങ്ങിയിട്ടുണ്ട്. ബാക്കി ഏഴെണ്ണം 2022ൽ കൈമാറുമെന്ന് കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ക്ലാരി ലെഫ്രഷിയർ പറഞ്ഞു. ആദ്യം എത്തിച്ച രണ്ടെണ്ണത്തിന് എൻജിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബാക്കി ഏറ്റുവാങ്ങുന്നത് ഒന്നര വർഷത്തിലേറെയായി നിർത്തിവെച്ചതായിരുന്നു.
സാേങ്കതിക പരിശോധന പൂർത്തിയാക്കി നാല് ഹെലികോപ്ടറുകൾ കഴിഞ്ഞ ഏപ്രിലിൽ കൊണ്ടുവന്നു. 2016 ആഗസ്റ്റ് ഒമ്പതിന് ഫ്രഞ്ച് പ്രതിരോധ മന്ത്രി കുവൈത്ത് സന്ദർശിച്ച വേളയിലാണ് കരാർ ഒപ്പുവെച്ചത്. കുവൈത്തിെൻറ ഓർഡർ ലഭിച്ച ശേഷം എച്ച് 225എം കാരക്കാൽ ഹെലികോപ്ടറിെൻറ ഡിമാൻഡ് വർധിച്ചു.
നേരത്തെ 1.19 ശതകോടി ഡോളറിെൻറ കാരക്കാൽ സൈനിക ഹെലികോപ്ടർ ഇടപാടിൽ അന്നത്തെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അഴിമതി വിരുദ്ധ കമീഷനും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

