പുതുവർഷാഘോഷം: നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവർഷത്തോടനുബന്ധിച്ച് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയം സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. പ്രധാന റോഡുകളിലും ബാച്ലേഴ്സ് തിങ്ങിത്താമസിക്കുന്നയിടങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും മിന്നൽ പരിശോധന നടത്തും.
ആഘോഷ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിെൻറ താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം വഴിയും അല്ലാതെയും നിരീക്ഷണമുണ്ടായിരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
രാജ്യത്തിെൻറ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്തവിധം പരിധിവിട്ട ആഘോഷങ്ങൾ അനുവദിക്കില്ല. ഗൾഫ് റോഡ് അടക്കം സ്ഥിരം ആഘോഷസ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ടാവും. എല്ലാ അതിർത്തി ചെക്ക് പോയൻറുകളും സുരക്ഷ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
