ന്യൂസ് പേപ്പർ ബോക്സ് സ്ഥാപിച്ചു
text_fieldsമലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ന്യൂസ് പേപ്പർ ബോക്സ് സ്ഥാപിക്കുന്നു
കുവൈത്ത് സിറ്റി: ഖൈത്താൻ 71 കെട്ടിടത്തിൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ ന്യൂസ് പേപ്പർ ബോക്സ് സ്ഥാപിച്ചു.
തിരക്കിട്ട ജീവിത സാഹചര്യങ്ങളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന വായനശീലം തിരിച്ചുപിടിക്കുക എന്നതാണ് ഉദ്ദേശ്യം. സമാജം പ്രസിഡന്റ് അഫ്സൽ ഷാഹ് ഖൈത്താൻ ന്യൂസ് പേപ്പർ ബോക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമാജം സെക്രട്ടറി സൽമാൻ മോങ്ങം, ജോയന്റ് സെക്രട്ടറി അജ്മൽ കൊണ്ടോട്ടി, ട്രഷറർ സജീർ മേലാറ്റൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

