കുവൈത്ത് കറൻസിക്ക് വിപണി വിലയേക്കാൾ മൂല്യമുണ്ടെന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദീനാറിന് നിലവിലെ വിപണി വിലയേക്കാൾ 21.5 ശതമാനം യഥാർഥ മൂല്യം ഉണ്ടെന്ന് ബിഗ് മാക് ഇൻഡക്സ് വിലയിരുത്തൽ. മിക്കവാറും അറബ് രാജ്യങ്ങളുടെ കറൻസിക്ക് ഇതേ അവസ്ഥയാണ്.
ഈജിപ്ഷ്യൻ പൗണ്ട് (53.6%), ജോർഡൻ ദീനാർ (39.1%), ഒമാൻ റിയാൽ (31.4%) ഖത്തർ റിയാൽ (28.8%), ബഹ്റൈൻ ദീനാർ (22.1%) യു.എ.ഇ ദിർഹം (15.4%), സൗദി റിയാൽ (12.5%) എന്നീ തോതിൽ ഡോളറിനെതിരെ നിലവിലെ വിപണി വിലയേക്കാൾ അധികം മൂല്യമുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ തയറാക്കുന്ന ബിഗ് മാക് ഇൻഡക്സ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി കുവൈത്ത് ദീനാറാണ്. ഒരു ദീനാറിന് 3.24 ഡോളറാണ് ബുധനാഴ്ചത്തെ വിപണി മൂല്യം. എന്നാൽ, ഇതിനേക്കാൾ ഉയർന്ന മൂല്യത്തിന് അർഹതയുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

