പുതുവത്സര അവധി; രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന
text_fieldsസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: പുതുവത്സര അവധികൾ കണക്കിലെടുത്ത് രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേതൃത്വത്തിൽ ചെക്ക്പോസ്റ്റുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പരിശോധന നടത്തി.
പുതുവത്സര അവധിക്കാലത്ത് കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലങ്ങളിൽ തുടർച്ചയായ നിരീക്ഷണം, സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം, ഗതാഗത ഓർഗനൈസേഷൻ, സൈറ്റ് സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പര്യടനത്തിനിടെ അൽ വുഹൈബ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ചു. സന്നദ്ധതയും ജാഗ്രതയും നിലനിർത്താനും ഉണർത്തി. പൗരന്മാരുമായും താമസക്കാരുമായും നല്ല ഇടപെടൽ നടത്താനും നിർദേശിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാൻ രാജ്യവ്യാപകമായി തുടർച്ചയായ ഫീൽഡ് പരിശോധന നടത്തിവരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പുതുവർഷം കണക്കിലെടുത്ത് വ്യാഴാഴ്ച പൊതുഅവധിയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയും ആയതിനാൽ ഞായറാഴ്ചയാകും ഓഫിസ് പ്രവൃത്തികൾ പുനരാരംഭിക്കുക. അവധിദിവസങ്ങളായതിനാൽ തണുപ്പിനിടയിലും പാർക്കുകളിലും ഷോപ്പിങ് മാളുകളിലും വാണിജ്യസ്ഥാപനങ്ങളിലും കൂടുതൽ പേർ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

