സഹൽ ആപ്പിൽ പുതിയ തൊഴിലാളി സൗഹൃദ സേവനം
text_fieldsകുവൈത്ത് സിറ്റി: സഹൽ ആപ്പിൽ പുതിയ തൊഴിലാളി സൗഹൃദ സേവനം ആരംഭിച്ചു. തൊഴിലാളികൾക്ക് തൊഴിൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അവകാശങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നതാണ് പുതിയ സേവനം.
‘ഞങ്ങളെ അറിയിക്കുക’ എന്ന പേരിലുള്ള സേവനം വഴി തൊഴിൽ നിയമലംഘനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് പരാതികൾ സമർപ്പിക്കാം.
സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതും ഈ സേവനം വഴി ലക്ഷ്യമിടുന്നു. നിയമലംഘനങ്ങൾ കുറക്കൽ, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തൽ, ദ്രുതഗതിയിലുള്ള നടപടികളിലൂടെ നീതിന്യായ വ്യവസ്ഥയെ പിന്തുണക്കുക. തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് മെച്ചപ്പെടുത്തുക. തൊഴിലിടത്തിലെ ജീവനക്കാരെയും സംരക്ഷിക്കുക എന്നിവയുടെ ഭാഗമായാണ് പുതിയ സേവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

