അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററിൽ പുതിയ വാർഡ് തുറന്നു
text_fieldsഅഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററിലെ പത്താം വാർഡ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹും ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററിലെ പത്താം വാർഡിന്റെ ഉദ്ഘാടനം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹും ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദിയും ചേർന്ന് നിർവഹിച്ചു. ഏകദേശം 900 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പുതിയ വാർഡ്.
ഇതിൽ 22 കിടക്കകളുള്ള 11 മുറികളും രണ്ട് വ്യക്തിഗത ഐസൊലേഷൻ മുറികളും ഒരു നിരീക്ഷണ മുറിയും ഉൾപ്പെടുന്നു.ചികിത്സയും പുനരധിവാസവും ഉത്തരവാദിത്തത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സന്ദേശം നൽകുന്നതാണ് പുതിയ വാർഡ് തുറക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് പറഞ്ഞു.
2005 ൽ കെ.എഫ്.എച്ചിന്റെ സംഭാവനയോടെ സ്ഥാപിതമായ ആസക്തി ചികിത്സാ കേന്ദ്രത്തെ പിന്തുണക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് വിപുലീകരണ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. ചടങ്ങിൽ കെ.എഫ്.എച്ച് ചെയർമാൻ ഹമദ് അൽ മർസൂഖ്, കെ.എഫ്.എച്ച് ഗ്രൂപ് സി.ഇ.ഒ ഖാലിദ് അൽ ഷംലാൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

