‘വീട്ടിലിരിക്കുന്നവർ ശ്രദ്ധിക്കാൻ’; ബോധവത്കരണ വിഡിയോയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് 19 പശ്ചാത്തലത്തിൽ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ വിഡിയോ പുറത്തിറക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം.
സിനിമ പോലെ ചിത്രീകരിച്ച ദൃശ്യങ്ങൾക്കൊപ്പം ശബ്ദ സന്ദേശവും ചേർത്ത് മികച്ച നിലവാരത്തോടെയാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.
വീട്ടിൽ കയറിച്ചെല്ലുേമ്പാൾ കെട്ടിപ്പിടിക്കുകയോ മുത്തം കൊടുക്കുകയോ ഷേക് ഹാൻഡ് നൽകുകയോ ചെയ്യരുത്, ജനൽ തുറന്നിട്ട് കാറ്റ് കയറാൻ അനുവദിക്കുക, അലക്കാനുള്ള വസ്ത്രങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി കൊട്ടയിലിടുക, ഉപയോഗം കഴിഞ്ഞ ഗ്ലൗസ് മാലിന്യക്കൊട്ടയിലിടുക, 20 സെക്കൻറ് സമയം സോപ്പിട്ട് കഴുകി കൈകൾ വൃത്തിയായി സൂക്ഷിക്കുക, കണ്ണിലും മൂക്കിലും വായിലും കൈ തൊടീക്കരുത്, തുമ്മുേമ്പാൾ ടിഷ്യൂ ഉപയോഗിച്ചും കൈമുട്ട് ഉപയോഗിച്ചും മറക്കുക, മേശയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, ഡിസ്പോസിബിൾ സ്പൂൺ ഉപയോഗിക്കുക, പ്രായമുള്ളവരും കുട്ടികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, വീടിനകം വൃത്തിയായി സൂക്ഷിക്കുക, മറ്റുള്ളവരുമായി ഇടപെടേണ്ടി വരുേമ്പാൾ മാസ്ക് ധരിക്കുക, എന്തെങ്കിലും ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യ മന്ത്രാലയത്തിെൻറ 151 എന്ന നമ്പറിൽ വിളിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിഡിയോ ദൃശ്യങ്ങളുടെ അകമ്പടിയോടെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
