Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ എയർപോർട്ടിൽ...

കുവൈത്ത്​ എയർപോർട്ടിൽ 45 മിനിറ്റിനകം വൈറസ്​ ബാധ കണ്ടുപിടിക്കാം

text_fields
bookmark_border
kuwait-covid
cancel

കുവൈത്ത്​ സിറ്റി: മനുഷ്യരിൽ കോവിഡ്​ 19​ സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങ ളും കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. തദ്ദേശീയ, അന്തർദേശീയ മരുന്ന്​ കമ്പനികളുടെ ഏകോപനത്തിൽ ആരോഗ്യ മന്ത്രാലയം വൈറസ്​ പരിശോധന ഉപകരണങ്ങൾ കഴിഞ്ഞ ദിവസം രാജ്യത്ത്​ എത്തിച്ചു​. അമേരിക്കൻ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷ​​െൻറ അംഗീകാരമുള്ള ഉപകരണം 45 മിനിറ്റിനകം വൈറസ്​ ബാധ കണ്ടുപിടിക്കാൻ കഴിയുന്നതാണെന്ന്​ ആരോഗ്യ മന്ത്രാലയം മരുന്ന്​ നിയന്ത്രണ വിഭാഗം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല അൽ ബദർ പറഞ്ഞു.

നേരത്തെ പത്ത്​ മിനിറ്റിനകം വൈറസ്​ ബാധ കണ്ടുപിടിക്കാൻ കഴിയുമെന്നായിരുന്നു അവകാശവാദം. വൈറസ്​ പരിശോധനക്ക്​ കുവൈത്ത്​ വിമാനത്താവളത്തിൽ മൂന്ന്​ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്​. രാജ്യത്തേക്ക്​ വരുന്നവർ കോവിഡ്​ 19 മുക്​തമാണെന്ന്​ ഉറപ്പാക്കാനാണിത്​.

ഒരേ സമയം 200 യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യമാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. മാത്രമല്ല, എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയതാണ് പരിശോധന കേന്ദ്രം. ചൈനയിൽനിന്നാണ്​ ആരോഗ്യ മന്ത്രാലയം ഉപകരണങ്ങൾ എത്തിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - new test equipment in kuwait airport for covid 19
Next Story