ലേബര്‍ മാര്‍ക്കറ്റില്‍ പരിശോധനക്കായി പുതിയ സംഘം
text_fieldsആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ജുഡീഷ്യൽ ഇൻസ്പെക്ടർമാർക്കൊപ്പം
കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയില്‍ പരിശോധന ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പുതിയ സംഘത്തെ നിയോഗിച്ചു. 76 ജുഡീഷ്യൽ ഇൻസ്പെക്ടർമാർ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സ്ത്രീകളും പുരുഷൻമാരുമടങ്ങുന്നതാണ് സംഘം. തൊഴിൽ വിപണിയിൽ മുഴുസമയം ഇനി ഈ സംഘം പ്രവർത്തിക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലാണ് പരിശോധനക്കായി ജുഡീഷ്യൽ ഇൻസ്പെക്ടർമാരെ നിയമിച്ചത്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
ആഭ്യന്തരമന്ത്രാലയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഡയറക്ടർ ജനറൽ മർസൂഖ് അൽ ഉതൈബി, മാൻപവർ പ്രൊട്ടക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫഹദ് അൽ മുറാദ്, ഖാലിദ് അൽ തവാല എന്നിവർ പങ്കെടുത്തു. പുതുതായി സ്ഥാനമേറ്റ ഇൻസ്പെക്ടർമാർക്ക് അഭ്യന്തര മന്ത്രി ആശംസ നേര്‍ന്നു. വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളതെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സത്യസന്ധതയോടും ആത്മാർഥതയോടും ജോലിചെയ്യാനും ഉദ്യോഗസ്ഥരോട് ശൈഖ് തലാൽ നിർദേശിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണത തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

