Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് സുരക്ഷ വർധിപ്പിക്കാൻ പുതിയ സിഗ്നൽ സംവിധാനം

text_fields
bookmark_border
ട്രാഫിക് സിഗ്നൽ മാറുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകും
റോഡ് സുരക്ഷ വർധിപ്പിക്കാൻ പുതിയ സിഗ്നൽ സംവിധാനം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് സിഗ്നലുകൾ മാറും മുമ്പ് ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ‘ട്രാഫിക് ലൈറ്റ് പ്രീ-അലേർട്ട് സിസ്റ്റം’ അവതരിപ്പിച്ചു. വാഹനം നിർത്താനും സുരക്ഷിതമായി മുന്നോട്ട് എടുക്കാനും ആവശ്യമായ സമയം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിഗ്നൽ ലൈറ്റുകൾ മാറുന്നതിന് തൊട്ടുമുൻപ് മുൻകൂർ മുന്നറിയിപ്പ് ലൈറ്റ് തെളിയും. ഇത് പെട്ടെന്ന് ബ്രേക്കിടുന്നത് മൂലമുള്ള അപകടവും ആശയക്കുഴപ്പവും ഒഴിവാക്കാൻ സഹായിക്കുന്നു. സിഗ്നലിൽ കാത്തുനിൽക്കുന്ന വാഹനങ്ങൾ ഡ്രൈവറുടെ അലസതയോ അശ്രദ്ധയോ കൊണ്ട് ചിലപ്പോൾ പച്ച വെളിച്ചം കത്തിയിട്ടും ഏതാനും സെക്കന്റുകൾ അവിടെത്തന്നെ നിൽക്കുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാനും മുൻകൂർ അലേർട്ട് ഉപകരിക്കും.

രണ്ട് തരത്തിലുള്ള അലേർട്ടുകളാണ് ക്രമീകരിച്ചിരിക്കുന്നത്: റെഡ് ലൈറ്റ് അലേർട്ട്: സിഗ്നൽ പച്ചയാകാൻ പോകുന്നുവെന്നും സുരക്ഷിതമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കണമെന്നും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഗ്രീൻ ലൈറ്റ് അലേർട്ട്: സിഗ്നൽ മാറാൻ പോകുന്നുവെന്നും വാഹനത്തിന്റെ വേഗത കുറച്ച് സുരക്ഷിതമായി നിർത്താൻ തയാറെടുക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - റോഡ് സുരക്ഷ വർധിപ്പിക്കാൻ പുതിയ സിഗ്നൽ സംവിധാനം
Next Story