Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ല്‍ ആ​പ്പി​ല്‍...

സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍

text_fields
bookmark_border
സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍
cancel

കു​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്.വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ല്‍ സേ​വ​ന​ങ്ങ​ളു​മാ​ണ് പു​തു​താ​യി ആ​പ്പി​ല്‍ ചേ​ര്‍ത്ത​ത്. ഇ​തോ​ടെ ആ​പ് വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​നും ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കാ​നും സാ​ധി​ക്കും. ട്രാ​ഫി​ക് വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി ഓ​ണ്‍ലൈ​നാ​യി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്.

സ്വ​ദേ​ശി പൗ​ര​ന്മാ​ര്‍ സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​ൻ സ​ഹ​ൽ വ​ഴി അ​പ്പോ​യ്ന്റ്മെ​ന്റ് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ മു​ന്നൂ​റോ​ളം ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ണ് ആ​പ് വ​ഴി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. സ​ര്‍ക്കാ​ര്‍ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ServicesKuwaitSahal App
News Summary - New services in Sahal app
Next Story