കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്ക് പുതിയ നിബന്ധന പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ മാനദണ്ഡം പ്രാബല്യത്തിൽ. പുതിയ നിബന്ധനകൾ നടപ്പാക്കുന്നതിനു നിശ്ചയിച്ച സമയപരിധി അവസാനിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇതോടെ പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കിത്തുടങ്ങി. നിയമം പാലിക്കാത്ത കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടിസ്വീകരിക്കും. അനധികൃതമായി ഗാർഹിക തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ്, വാഹനത്തിൽ കമ്പനി മുദ്ര, ഡെലിവറി സ്ഥാപനത്തില്‍ വിസയുള്ള ജീവനക്കാരൻ, യൂനിഫോം എന്നിവയാണ് പുതിയ നിയമത്തിലുള്ളത്. ഒക്ടോബര്‍ മുതൽ ഇവ പാലിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ചെറുകിട, ഇടത്തരം സംരംഭക ഉടമകൾ ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചർച്ചയെ തുടര്‍ന്ന് മൂന്നു മാസത്തെ സാവകാശം നൽകി ജനുവരിയിലേക്ക് നീട്ടുകയായിരുന്നു.
കുവൈത്തിലെ റസ്റ്റാറന്റുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും വിദേശികളാണ്. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നത് മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും . അതേസമയം, പുതിയ തീരുമാനം ഈ മേഖലയിലെ നിലവാരം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

