പുതിയ നിയമം പ്രാബല്യത്തിൽ; സ്വകാര്യ മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം നിയന്ത്രിക്കുന്ന 2025ലെ 15ാം നമ്പർ പ്രമേയം പ്രാബല്യത്തിൽവന്നു. തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ, സുതാര്യത വർധിപ്പിക്കൽ എന്നിവ പുതിയ നിയമം വഴി ലക്ഷ്യമിടുന്നു. ജോലി സമയവും അവധിയും നിരീക്ഷിക്കാൻ ആധുനിക ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
തൊഴിലുടമകൾ ദൈനംദിന ജോലി സമയം, വിശ്രമ സമയം, ആഴ്ച അവധി, ഔദ്യോഗിക അവധി ദിനങ്ങൾ എന്നിവയുടെ പൂർണ വിവരങ്ങൾ അതോറിറ്റി അംഗീകരിച്ച സിസ്റ്റത്തിൽ രേഖപ്പെടുത്തണം. ഇതിൽ മാറ്റങ്ങൾ വന്നാൽ ഉടൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. വിവരങ്ങൾ പ്രിന്റ് ചെയ്ത് ജോലിസ്ഥലത്ത് പ്രദർശിപ്പിക്കണം.
പേപ്പർ അടിസ്ഥാനത്തിലുള്ള പഴയ രീതികൾ മാറ്റി പുതിയ ഇലക്ട്രോണിക് സംവിധാനം മാത്രമേ ഇനി ഉപയോഗിക്കാവൂ. വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരക്കാരുടെ കമ്പനി ഫയൽ താൽക്കാലികമായി നിർത്തിവെക്കാമെന്നും മുന്നറിയിപ്പ് നൽകി.
ലംഘനങ്ങൾ ഒഴിവാക്കാൻ തൊഴിലുടമകൾ ഉടൻ തൊഴിലാളികളുടെ വിവരങ്ങൾ പുതുക്കണമെന്ന് പബ്ലിക് അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

