ലഹരിക്കടത്തിന് പുതുവഴി; മയക്കുമരുന്ന് കലർന്ന പേപ്പറുകളുമായി കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കലർന്ന എ-4 പേപ്പറുകളുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡയറക്ടറേറ്റ് പരിശോധനയിലാണ് പ്രതി പിടിയിലയത്. മയക്കുമരുന്നുകള്‍ മറച്ചുവെക്കാനുള്ള നൂതന രീതിയാണ് പ്രതി ഉപയോഗിച്ചത്.
പിടിക്കപ്പെടാതിരിക്കാൻ മയക്കുമരുന്ന് ‘കെമിക്കലിൽ’ എ-4 പേപ്പറുകൾ മുക്കിയ നിലയിലായിരുന്നു. സംശയം ജനിപ്പിക്കാതെ ലഹരി പദാർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കാനും കൊണ്ടുപോകാനുമായിരുന്നു ശ്രമം. ലഹരി പദാർത്ഥങ്ങളിൽ പേപ്പറുകൾ മുക്കിവെക്കുന്നത് മയക്കുമരുന്ന് കടത്തുകാർ ഉപയോഗിക്കുന്ന ഒരു ആധുനിക തന്ത്രമാണെന്ന് അധികൃതർ പറഞ്ഞു. അഞ്ച് ഗ്രാം മെത്താംഫെറ്റാമൈനും പ്രതിയിൽ നിന്ന് പിടികൂടി.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കൾക്കളും കൂടുതൽ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് തടയുന്നതിനും പുതിയ കള്ളക്കടത്ത് സാങ്കേതിക വിദ്യകള്‍ കണ്ടെത്തുന്നതിനും സുരക്ഷാ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

