Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുഡ് ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ

text_fields
bookmark_border
ഫുഡ് ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ
cancel
Listen to this Article

കുവൈത്ത് സിറ്റി: റസ്റ്റാറന്റുകളും ഫുഡ് ഡെലിവറി സേവനങ്ങളും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജിൽ ആണ് ഇതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്. റസ്റ്റാറന്റ്, റെഡിമെയ്ഡ് ഭക്ഷണ ഓർഡറുകളുടെ വിതരണം പുതിയ ചട്ടങ്ങൾ വഴി നിയന്ത്രിക്കുന്നു.ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന കമ്പനികൾ ലൈസൻസ് പുതുക്കി ക്രമീകരിക്കണമെന്ന് നിർദേശമുണ്ട്. ഇതിന് പ്രമേയം പ്രാബല്യത്തിൽ വന്നതിനു ശേഷം രണ്ടു മാസം സമയം അനുവദിക്കും.

നിലവിലുള്ള കരാറുകളിലെ ഫീസ്, കമീഷൻ എന്നിവ 2026 അവസാനം വരെ തുടരാമെന്നും അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കീഴിൽ ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ വിതരണ മേഖലയിലെ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New restrictions on food delivery services
Next Story