Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വം പിൻവലിക്കപ്പെട്ടവർക്ക് പുതിയ റെസിഡൻസി വ്യവസ്ഥ

text_fields
bookmark_border
പൗരത്വം പിൻവലിക്കപ്പെട്ടവർക്ക് പുതിയ റെസിഡൻസി വ്യവസ്ഥ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം പിൻവലിക്കപ്പെട്ടവർക്ക് പുതിയ റെസിഡൻസി വ്യവസ്ഥകളുമായി ആഭ്യന്തര മന്ത്രാലയം. പൗരത്വം പിൻവലിച്ച ശേഷം വിദേശ പൗരത്വത്തിലേക്ക് മടങ്ങിയവർക്കും മറ്റൊരു പൗരത്വം നേടിയവർക്കുമാണ് പുതിയ വ്യവസ്ഥകൾ ബാധകം. യോഗ്യരായവർക്ക് 10 വർഷം വരെ റെസിഡൻസി പെർമിറ്റ് അനുവദിക്കാം.

റെസിഡൻസി അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകൾ റെസിഡൻസി അഫയേഴ്‌സ് വിഭാഗം തീരുമാനിക്കും. ബാധകമായ ചട്ടങ്ങൾക്ക് വിധേയമായി ഇവർക്ക് കുവൈത്തിൽ ജോലി ചെയ്യാനും അനുമതിയുണ്ടാകും. ആർട്ടിക്കിൾ ഏഴ്-ബിസ് പ്രകാരമുള്ള റെസിഡൻസിക്ക് വാർഷിക ഫീസിൽ പൂർണ ഇളവ് ലഭിക്കും. എന്നാൽ യോഗ്യരായ താമസക്കാരുടെ ചില കുടുംബാംഗങ്ങൾക്ക് പ്രത്യേക ഫീസ് ബാധകമാകും.

കുവൈത്തിന് പുറത്ത് തുടരുന്നതിനുള്ള ആറു മാസ പരിധിയും ഇവർക്ക് ബാധകമാകില്ല. റെസിഡൻസി സാധുവായിരിക്കുമ്പോൾ കൂടുതൽ കാലം വിദേശത്ത് തുടരാനും അനുമതി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New residency regime
Next Story