പുതിയ പാർലമെൻറ്: വിദേശികൾക്കും നിർണായകം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് സ്വദേശികളുടെ ആഭ്യന്തര കാര്യം എന്നുപറഞ്ഞ് അവഗണിക്കാൻ രാജ്യനിവാസികളായ വിദേശികൾക്ക് കഴിയില്ല. വിദേശികളെ ഏറെ ബാധിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വിദേശികൾക്ക് എതിരായ പല തീരുമാനങ്ങളുടെയും പ്രഭവകേന്ദ്രമായിട്ടുള്ളത് എം.പിമാരുടെ കരടുനിർദേശങ്ങളായിരുന്നു എന്നത്കൊണ്ടാണ് വിദേശികൾക്കും കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം നിർണായകമാവുന്നത്.
വിദേശികൾക്കെതിരായി ഏറ്റവും കൂടുതൽ പ്രസ്താവന നടത്തിയിട്ടുള്ള സഫ അൽ ഹാഷിം എം.പിയുടെ പരാജയം രാജ്യത്തെ വിദേശികളിൽ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്. വിദേശികൾ ശ്വസിക്കുന്ന വായുവിന് വരെ നികുതി ഇൗടാക്കണമെന്ന് ഒരിക്കൽ ഇവർ പറഞ്ഞത് വിവാദമായിരുന്നു. സ്വദേശിവത്കരണം, വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കൽ. പണമയക്കലിന് നികുതി, വിദേശികളുടെ സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തലും വർധിപ്പിക്കലും തുടങ്ങി നിരവധി നിർദേശങ്ങൾ ഇത്തരത്തിൽ എം.പിമാരിൽനിന്ന് ഉണ്ടായിട്ടുണ്ട്. പലതിലും സർക്കാറിന് മുന്നോട്ടുപോവേണ്ടിയും വന്നു.
പാർലമെൻറിലെ സ്വദേശിവത്കരണ സമിതി അധ്യക്ഷൻ ഖലീൽ ഇബ്രാഹിം അൽ സാലിഹ്, ശുെഎബ് അൽ മുവൈസിരി, യൂസുഫ് അൽ ഫദ്ദാല ഉൾപ്പെടെ സ്വദേശികളുടെ താൽപര്യം സംരക്ഷിക്കാൻ കൂടുതൽ കർശനമായ നടപടികൾ എടുക്കണം എന്നുവാദിക്കുന്ന നിരവധി സിറ്റിങ് എം.പിമാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനസംഖ്യ സന്തുലനം സാധ്യമാക്കാൻ വിദേശകൾക്ക് ക്വാട്ട നിശ്ചയിക്കണം എന്നതുൾപ്പെടെ പല അജണ്ടകളും പുതിയ പാർലമെൻറിെൻറ പരിഗണനക്ക് വരും. ജനസംഖ്യ സന്തുലനം 2021 ആദ്യ മാസങ്ങളിൽ തന്നെ ചർച്ചയാവും. പുതിയ എം.പിമാരുടെ ഇക്കാര്യത്തിലെ നിലപാടുകൾ നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

