ഗ്രാൻഡ് ഹൈപ്പർ സാൽമിയയിൽ പുതിയ ഔട്ട്ലറ്റ് തുറന്നു
text_fieldsഗ്രാൻഡ് ഹൈപ്പർ സാൽമിയ ഔട്ട്ലറ്റ് ചെയർമാൻ ജാസിം ഖമീസ് അൽ ശറാഹ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സാൽമിയയിൽ പുതിയ ഔട്ട്ലറ്റ് തുറന്നു. ബ്ലോക്ക് 10ൽ സ്ട്രീറ്റ് 11ലാണ് പുതിയ ഗ്രാൻഡ് ഫ്രഷ് ഔട്ട്ലറ്റ്. കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിന്റെ 38ാമത് ഔട്ട്ലറ്റാണിത്. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം ഖമീസ് അൽ ശറാഹ് പുതിയ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു.
റീജനൽ ഡയറക്ടർ അയ്യൂബ് കേച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം ചെലാട്ട്, മറ്റു വിശിഷ്ടാതിഥികളും മാനേജ്മെന്റ് പ്രതിനിധികളും, അഭ്യുദയകാംക്ഷികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള പഴവർഗങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ പുതിയ ഔട്ട്ലറ്റിൽ ലഭ്യമാണ്.
പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ സാൽമിയ ഔട്ട്ലറ്റിൽ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

