Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ ഒാ​യി​ൽ...

കു​വൈ​ത്ത്​ ഒാ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​ക്ക്​ പു​തി​യ എ​ണ്ണ​​ക്ക​പ്പ​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ ഒാ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​ക്ക്​ പു​തി​യ എ​ണ്ണ​​ക്ക​പ്പ​ൽ
cancel
camera_alt

കു​വൈ​ത്ത്​ ഒാ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​ക്ക്​ പു​തു​താ​യി ല​ഭ്യ​മാ​ക്കി​യ ‘അ​ൽ സി​ദ്ദീ​ഖ്​’ എ​ണ്ണ​ക്ക​പ്പ​ൽ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഒാ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​ക്ക്​ പു​തി​യ എ​ണ്ണ​ ടാ​ങ്ക​ർ ല​ഭ്യ​മാ​ക്കി. ചൈ​നീ​സ്​ ക​പ്പ​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ബൊ​ഹാ​യ്​ നി​ർ​മി​ച്ച ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​വും സൗ​ക​ര്യ​വു​മു​ള്ള ടാ​ങ്ക​റാ​ണ്​ എ​ത്തി​ച്ച​തെ​ന്ന്​ കെ.​ഒ.​ടി.​സി സി.​ഇ.​ഒ അ​ബ്​​ദു​ന്നാ​സ​ർ അ​ൽ ഫു​ലൈ​ജ്​​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

അ​ൽ സി​ദ്ദീ​ഖ്​ എ​ന്നാ​ണ്​ പു​തി​യ ക​പ്പ​ലി​ന്​ പേ​ര്​ ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ ക​മ്പ​നി​ക്ക്​ വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള 32 ക​പ്പ​ലു​ക​ളു​ണ്ട്. 333 മീ​റ്റ​ർ നീ​ള​വും 60 മീ​റ്റ​ർ വീ​തി​യു​മു​ള്ള അ​ൽ സി​ദ്ദീ​ഖ്​ എ​ണ്ണ ടാ​ങ്ക​റി​ന്​ 323 മെ​ട്രി​ക്​ ട​ൺ ക്രൂ​ഡ്​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും.

ഇ​ത്​ ഏ​ക​ദേ​ശം 2.25 ദ​ശ​ല​ക്ഷം ബാ​ര​ൽ വ​രും. 24 മ​ണി​ക്കൂ​റി​ന​കം മു​ഴു​വ​ൻ ലോ​ഡും ഇ​റ​ക്കാ​ൻ ക​ഴി​യും. 2021ൽ ​വി​പു​ലീ​ക​ര ഭാ​ഗ​മാ​യി കൂ​ടു​ത​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ഗ്യാ​സ്​ ടാ​ങ്ക​റു​ക​ളും സ്വ​ന്ത​മാ​ക്കു​മെ​ന്ന്​ അ​ബ്​​ദു​ന്നാ​സ​ർ അ​ൽ ഫു​ലൈ​ജ്​​ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​യും അ​ന്താ​രാ​ഷ്​​ട്ര ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യും നി​ർ​മി​ച്ച എ​ണ്ണ​ക്ക​പ്പ​ലാ​ണ്​ ചൈ​നീ​സ്​​ ക​മ്പ​നി​യി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി​യ​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait OilKuwait il tankertanker company
Next Story