കുവൈത്തിന് പുതിയ ഔദ്യോഗിക ലോഗോ; നീലനിറത്തിൽ തിളങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന് പുതിയ ഔദ്യോഗിക ലോഗോ. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും ദേശീയ നീല നിറവും ഉൾപ്പെടുന്നതാണ് പുതിയ രൂപം. മാധ്യമങ്ങളിലും ഏകീകൃതമായി ഉപയോഗിക്കുന്നതിനായി വിപുലമായ ഗൈഡ് ലൈനും വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി.
കുവൈത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിനിധാനം ചെയ്യുന്ന ഔദ്യോഗിക ചിഹ്നത്തിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാകുന്ന രീതിയിൽ ചിഹ്നത്തെ ആധുനികവത്കരിച്ചിട്ടുണ്ട്.
കുവൈത്ത് ഡിസൈനർ മുഹമ്മദ് ഷറഫ് ചിഹ്നം ആസൂത്രണം ചെയ്യുന്നതിനും വരക്കുന്നതിനും കപ്പലും ഫാൽക്കണും പോലുള്ള ആധികാരിക ഘടകങ്ങൾ നിലനിർത്തുന്നതിനും മന്ത്രാലയത്തെ സഹായിച്ചതായും അറിയിച്ചു.
എല്ലാ ഔദ്യോഗിക വെബ്സൈറ്റുകളിലും ഇനി പുതിയ ലോഗോ ആയിരിക്കും ഉപയോഗിക്കുക. ഇതിനായി എല്ലാ വകുപ്പുകൾക്കും നിർദേശം നൽകാൻ മന്ത്രിസഭ ഇൻഫർമേഷൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

