കല(ആർട്ട്) കുവൈത്ത് പുതിയ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കല(ആർട്ട്) കുവൈത്ത് വാർഷിക സമ്മേളനം അബ്ബാസിയയിൽ ചേർന്നു. ആക്റ്റിങ്ങ് പ്രസിഡന്റ് വി.പി.മുകേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു.
ശിശുദിന ചിത്രരചന മത്സരം ‘നിറം’, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്‌താർ സംഗമം, ആശ്വാസ് പദ്ധതി, ബാഡ്‌മിന്റൺ ടൂർണമെന്റ് തുടങ്ങിയ സംഘടനയുടെ പ്രധാന പരിപാടികൾ തുടർന്നും വിപുലമായിത്തന്നെ നടത്താൻ യോഗം തീരുമാനിച്ചു. 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
ഭാരവാഹികൾ - വി.പി.മുകേഷ് (പ്രസി), അനീച്ച ഷൈജിത് (ജനറൽ സെക്രട്ടറി), കനകരാജൻ (ട്രഷറർ), സുനിൽ കുമാർ, സിസിത ഗിരീഷ് (വൈ. പ്രസിഡന്റുമാർ), അജിത് കുമാർ, അനീഷ് വര്ഗീസ് (ജോ.സെക്രട്ടറിമാർ), അഷ്‌റഫ് വിതുര (ജോ. ട്രഷറർ), രാകേഷ് പി.ഡി (പബ്ലിക് റിലേഷൻ), കെ.ഷൈജിത് (സാമൂഹികവിഭാഗം), ജോണി കുമാർ (റിസപ്ഷൻ), പ്രവീൺ (കലാവിഭാഗം), പ്രജീഷ്, (മീഡിയ -വെബ്), അനിൽ വർഗീസ് (ഗെയിംസ്), ഗിരീഷ് കുട്ടൻ (സ്പോർട്സ്), അമ്പിളി രാകേഷ് (സാഹിത്യവിഭാഗം), സന്ധ്യാ അജിത് (വനിതാവിഭാഗം) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മുസ്തഫ മൈത്രീ, റിജോ സദാനന്ദൻ, വിഷ്ണു, സന്തോഷ്, പ്രിൻസ് സെബാസ്റ്റ്യൻ, അഷ്റഫ് വിതുര, ബിജു രവികുമാർ, സി.ബാബു, വി.ജി.ശരത്, കെ.വി.രതിദാസ്, സോണിയ പ്രിൻസ്, ശാലിനി പ്രബീഷ്, രശ്മി അനിൽ, ശ്രുതി ഹരീഷ്, നീമ അനിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ), ജെയ്സൺ ജോസഫ്, പി.കെ.ശിവകുമാർ, കെ.ഹസ്സൻ കോയ (ഉപദേശക സമിതി), പ്രിയേഷ്, ജയേഷ് (ഓഡിറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

