വോയ്സ് കുവൈത്ത് വനിതവേദിക്ക് പുതിയ ഭാരവാഹികൾ
text_fieldsസരിത രാജൻ, മിനികൃഷ്ണ, സൂര്യ അഭിലാഷ്
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതവേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ യോഗം വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.വി. ഷാജി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വനിതവേദി ഭാരവാഹികൾ: സരിത രാജൻ (പ്രസി.), മിനികൃഷ്ണ (ജന. സെക്ര.), സൂര്യ അഭിലാഷ് (ട്രഷ.), എം. രാധ മാധവി (വൈസ് പ്രസി.), ടി.കെ. രജനി (സെക്ര.), എ.കെ. വിലാസിനി (ജോ. ട്രഷ.), എം.ആർ. അജിത (ആർട്സ് സെക്ര.), ശ്രീഷ്മ അരുൺ ആനന്ദ്, ശാലിനി രാജു, എസ്. സുമലത, സനു രാജൻ, അനീജ രാജേഷ്, സുധ ഹരി, ടിനു സുജീഷ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
കെ. ബിബിൻ ദാസ്, കെ. ഗോപിനാഥൻ, ജോയ് നന്ദനം, കെ. വിജയൻ, ടി.വി. ഉണ്ണിക്കൃഷ്ണൻ, സുജീഷ് പി. ചന്ദ്രൻ, എൻ.വി. രാധാകൃഷ്ണൻ, കേളോത്ത് വിജയൻ, ടി.കെ. റെജി, കെ.എ. ജിനേഷ്, രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സ്മിത വിജയൻ എന്നിവർ സംസാരിച്ചു. വനിതവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ സ്വാഗതവും ട്രഷറർ സൂര്യ അഭിലാഷ് നന്ദിയും പറഞ്ഞു.

