തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന് പുതിയ സാരഥികൾ
text_fieldsആന്റോ പാണെങ്ങാടൻ (പ്രസി.), ഹരി കുളങ്ങര (സെക്ര.), ജാക്സൺ (ട്രഷ.), ഷെറിൻ ബിജു (വനിത ജന. കൺ.)
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് വാർഷിക പൊതുയോഗം ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. വനിത വേദി സെക്രട്ടറി വനജ രാജൻ സ്വാഗതമാശംസിച്ചു. ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ വാർഷിക റിപ്പോർട്ടും ട്രഷറർ രജീഷ് ചിന്നൻ സാമ്പത്തിക റിപ്പോർട്ടും വനിത വേദി ജോ. സെക്രട്ടറി നസീറ ഷാനവാസ് വനിത റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, വനിത വേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ, ജോ. സെക്രട്ടറിമാരായ ഷാനവാസ്, വിഷ്ണു കരിങ്ങാട്ടിൽ, ജയേഷ്, ജോ. ട്രഷറർ റാഫി എരിഞ്ഞേരി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ആന്റോ പാണെങ്ങാടൻ (പ്രസി.), ഹരികുളങ്ങര (സെക്ര.), ജാക്സൺ (ട്രഷ.), രജീഷ് ചിന്നൻ (വൈ. പ്രസി.), വിനോദ്, ജയേഷ്, നിതിൻ ഫ്രാൻസിസ് (ജോ.സെക്ര.), വിനീത് വിൽസൻ (ജോ.ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. വനിത വേദി ഭാരവാഹികളായി ഷെറിൻ ബിജു (വനിത ജന. കൺ.), പ്രീന സുദർശൻ (സെക്ര.), വിജി ജിജോ (ജോ.സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. രജീഷ് ചിന്നൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

