Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തി​യ നെ​ഫ്രോ​ള​ജി,...

പു​തി​യ നെ​ഫ്രോ​ള​ജി, കി​ഡ്നി ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് സെ​ന്‍റ​ർ തു​റ​ന്നു

text_fields
bookmark_border
New Nephrology, Kidney Transplant Center
cancel
camera_alt

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ​ദ് അ​ൽ അ​വാ​ദി നെ​ഫ്രോ​ള​ജി, കി​ഡ്നി ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പു​തി​യ നെ​ഫ്രോ​ള​ജി ആ​ൻ​ഡ് കി​ഡ്‌​നി ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് സെ​ന്‍റ​ർ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ​ദ് അ​ൽ അ​വാ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബാ​ഹ് ഹെ​ൽ​ത്ത് റീ​ജി​യ​നി​ലെ ഹ​മീ​ദ് അ​ൽ എ​സ്സ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് സെ​ന്‍റ​റി​ന്‍റെ വി​പു​ലീ​ക​ര​ണ​മാ​യാ​ണ് പ​ദ്ധ​തി. നെ​ഫ്രോ​ള​ജി, കി​ഡ്‌​നി ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് എ​ന്നി​വ​ക്കാ​യു​ള്ള ന​വീ​ക​രി​ച്ച പു​തി​യ കേ​ന്ദ്രം കു​വൈ​ത്തി​ന്‍റെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റെ ഗു​ണ​പ​ര​മാ​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ​ദ് അ​ൽ അ​വാ​ദി. വൃ​ക്ക മാ​റ്റി​വെ​ക്ക​ലി​നു​ള്ള ഏ​റ്റ​വും പു​തി​യ​തും മി​ക​ച്ച​തു​മാ​യ മെ​ഡി​ക്ക​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.

നാ​ല് വാ​ർ​ഡു​ക​ളി​ലാ​യി 80 കി​ട​ക്ക​ക​ൾ, 15 കി​ഡ്‌​നി ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ, മ​റ്റ് ക്ലി​നി​ക്കു​ക​ൾ, അ​ത്യാ​ഹി​ത വി​ഭാ​ഗം, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി വി​ഭാ​ഗം, ഫാ​ർ​മ​സി എ​ന്നി​വ​യും കേ​ന്ദ്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കി​ഡ്നി മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പും ശേ​ഷ​വും കേ​ന്ദ്രം പ​രി​ച​ര​ണ​വും പ​രി​ശോ​ധ​ന​യും ന​ൽ​കു​ന്നു​ണ്ടെ​ന്നും ജാ​ബി​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​തെ​ന്നും അ​ൽ അ​വാ​ദി പ​റ​ഞ്ഞു. എ​ല്ലാ വൃ​ക്ക​രോ​ഗി​ക​ൾ​ക്കും കേ​ന്ദ്രം ര​ക്ത​പ​രി​ശോ​ധ​ന​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ൽ​കി​വ​രു​ന്ന​താ​യും വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യും കേ​ന്ദ്ര​ത്തി​ലെ നെ​ഫ്രോ​ള​ജി ആ​ൻ​ഡ് കി​ഡ്‌​നി ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​തു​ർ​ക്കി അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOrgan Transplant Centre
News Summary - New Nephrology, Kidney Transplant Center
Next Story