പെരുന്നാൾ ആഘോഷമാക്കാൻ പുത്തൻ നോട്ടുകൾ
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളിന് മുന്നോടിയായി ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം പൂര്‍ത്തിയായതായി സെൻട്രൽ ബാങ്ക് ഓഫ് (സി.ബി.കെ) കുവൈത്ത് അറിയിച്ചു. പെരുന്നാളിന് സ്വദേശികളും വിദേശികളും കുട്ടികൾക്ക് വാത്സല്യപൂർവം നൽകുന്ന പെരുന്നാൾ പണമായ ‘ഈദിയ്യ’ ലക്ഷ്യം വെച്ചാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്.
പുതിയ നോട്ടുകൾ ലഭ്യമാകുന്ന ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റുകൾ വഴി അറിയിക്കണമെന്ന് സി.ബി.കെ നിര്‍ദേശം നല്കി. വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകളിലും ലഭ്യമാണെന്നും ഉപഭോക്തക്കള്‍ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

