പുതിയ മന്ത്രിമാർ ചുമതലയേറ്റു; മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
text_fieldsഡോ. റീം ഗാസി സഉൂദ് അൽ ഫുലൈജ്, ഉസാമ ഖാലിദ് അബ്ദുല്ല ബോദി, ഡോ. താരിഖ് ഹമദ് നാസർ അൽ ജലഹാം, ജറാഹ്
ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഡോ. യാക്കൂബ് അൽ സയ്യിദ് യൂസുഫ് അൽ റിഫാഇ
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രധാന വകുപ്പുകളുൾപ്പെടെ ചില മന്ത്രിമാരിൽ മാറ്റി പുതിയ വ്യക്തികളെ നിയമിച്ചു.
വാണിജ്യ വ്യവസായ മന്ത്രിയായി ഉസാമ ഖാലിദ് അബ്ദുല്ല ബോദി പുതുതായി നിയമിതനായി. വിദേശകാര്യ മന്ത്രിയായി ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നിയമിതനായി. നേരത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്നു ഇദ്ദേഹം. വികസന, സുസ്ഥിരത കാര്യ സഹമന്ത്രിയായി ഡോ. റീം ഗാസി സഉൂദ് അൽ ഫുലൈജും, യുവജന -കായികകാര്യ സഹമന്ത്രിയായി ഡോ. താരിഖ് ഹമദ് നാസർ അൽ ജലഹാമും നിയമിക്കപ്പെട്ടു.
അബ്ദുൽ അസീസ് നാസർ അൽ മർസൂഖ് സാമ്പത്തികകാര്യ-നിക്ഷേപ സഹമന്ത്രിയായും ഡോ. യാക്കൂബ് അൽ സയ്യിദ് യൂസുഫ് അൽ റിഫാഇ ധനകാര്യ മന്ത്രിയായും നിയമിക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഉൂദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അസ്സബാഹ്, ഉന്നത അമീരി ദിവാൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

