ടെന്റ് മാർക്കറ്റിന് പുതിയ സ്ഥലം അനുവദിക്കുന്നു
text_fieldsടെന്റ് മാർക്കറ്റ് (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: പ്രമുഖ സൂഖായ ടെന്റ് മാർക്കറ്റിനായി മുനിസിപ്പാലിറ്റി പുതിയ സ്ഥലം അനുവദിക്കുന്നു. അടുത്ത ക്യാമ്പിങ് സീസണിനു മുമ്പ് പുതിയ മാർക്കറ്റ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ സീസൺ അവസാനിച്ചതോടെയാണ് അൽ റായ് ഏരിയയിലെ മാർക്കറ്റ് നീക്കം ചെയ്തത്. നേരത്തേ ടെന്റുകൾ നീക്കം ചെയ്യാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി ഉടമകൾ മാർക്കറ്റിൽ പ്രതിഷേധം നടത്തിയിരുന്നു.
പരമ്പരാഗത കുവൈത്തി സൂഖായ ടെന്റ് മാർക്കറ്റില്‍ കരകൗശല വസ്തുക്കളാണ് പ്രധാനമായും വിൽപന നടത്തുന്നത്. ടെന്റുകളുടെയും കരകൗശല വസ്തുക്കളുടെയും വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ താൽപര്യം സംരക്ഷിക്കുന്നതിന് മുൻകാല ടെന്റ് മാർക്കറ്റിനു സമീപമാണ് ബദൽ സൈറ്റ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടെന്റ് മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തില്‍ വലിയൊരു ഭാഗം കത്തിനശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

