‘കുട’ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsവാർഷിക ജനറൽ ബോഡി യോഗത്തിൽ ‘കുട’ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ജില്ല അസോസിയേഷനുകളുടെ കോഓഡിനേഷൻ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ(കുട) വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹൈഡിൻ ഓഡിറ്റോറിയത്തിൽ നടന്നു. ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ അധ്യക്ഷത വഹിച്ചു. ഹമീദ് മധൂർ വാർഷിക പ്രവർത്തന റിപ്പോർട്ടും ബിനോയി ചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കൺവീനർ പി.വി. നജീബ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
കുവൈത്തിലെ മലയാളി സമൂഹത്തിന്റെ പൊതുവിഷയങ്ങളിൽ ജില്ല നേതൃത്വത്തിനിടയിൽ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കൂട്ടായ്മക്ക് കഴിയുന്നുണ്ടെന്ന് യോഗം വിലയിരുത്തി. സേവ്യർ ആന്റണി സ്വാഗതവും മാർട്ടിൻ മാത്യു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: മാർട്ടിൻ മാത്യു (ജന. കൺ), എം.എ. നിസാം, തങ്കച്ചൻ ജോസഫ്, സക്കീർ പുതുനഗരം, ജിനേഷ് ജോസ്, സന്തോഷ് പുനത്തിൽ (കൺവീനർ).

