തൃശൂർ അസോസിയേഷന് പുതിയ നേതൃത്വം
text_fieldsസ്റ്റീഫൻ ദേവസ്സി, പി.എ. ഷാജി, വിനോദ് മേനോൻ, പ്രതിഭ ഷിബു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 2025 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: സ്റ്റീഫൻ ദേവസ്സി (പ്രസിഡന്റ്), പി.എ. ഷാജി (ജനറൽ സെക്രട്ടറി), വിനോദ് മേനോൻ (ട്രഷറർ), ഷൈനി ഫ്രാങ്ക് (വൈസ് പ്രസിഡന്റ്), രാജൻ ചാക്കോ തോട്ടുങ്ങൽ, റാഫി ജോസ് എരിഞ്ഞേരി, സാബു കൊമ്പൻ (ജോയിന്റ് സെക്രട്ടറിമാർ), ദിലീപ് കുമാർ (ജോയന്റ് ട്രഷറർ), പ്രതിഭ ഷിബു (വനിത വേദി ജനറൽ കൺവീനർ), പി.എം. നിഖില (സെക്രട്ടറി), സജിനി വിനോദ് (ജോയന്റ് സെക്രട്ടറി). ട്രാസ്ക് പ്രസിഡന്റ് ബിജു കടവിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

