കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു
text_fieldsഷാജി വർഗീസ്,ജോമോൻ ചെറിയാൻ, സന്തോഷ് ജോർജ്
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര ഭാരവാഹികൾ: ഷാജി വർഗീസ് (പ്രസിഡന്റ്), ജോമോൻ ചെറിയാൻ (ജനറൽ സെക്രട്ടറി), സന്തോഷ് ജോർജ് (ട്രഷറർ), ജോർജ് മാത്യു (സീനിയർ വൈസ് പ്രസിഡന്റ്). വിവിധ ഏരിയ പ്രസിഡന്റുമാരെയും കെ.എം.ആർ.എം പരിചയപ്പെടുത്തി. അബ്ബാസിയ ഏരിയയിൽ മാത്യു കോശിയും, അഹ്മദി ഏരിയയിൽ ജിജു സക്കറിയയും സാൽമിയ ഏരിയയിൽ സന്തോഷ് പി. ആന്റണിയും സ്ഥാനമേറ്റെടുത്തു.
പുതിയ നേതൃത്വത്തിൽ 68 അംഗ കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങളും എം.സി.വൈ.എം പ്രസിഡന്റ് കെ.എസ്. ജെയിംസ്, എഫ്.ഒ.എം പ്രസിഡന്റ് ആനി കോശി, എസ്.എം.സി.എഫ് ഹെഡ്മാസ്റ്റർ ലിജു എബ്രഹാം, ബാലദീപം പ്രസിഡന്റ് ആൽവിൻ ജോൺ സോജി, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനു കെ. ജോൺ, ചീഫ് ഓഡിറ്റർ റാണ വർഗീസ്, ചീഫ് ഇലക്ഷൻ കമീഷണർ ജോജിമോൻ തോമസ്, മറ്റ് അനുബന്ധ അംഗങ്ങളും ഉൾപ്പെടുന്നു.
ഹോളി ഫാമിലി കോ-കത്തീഡ്രൽ ചർച്ച് അൾത്താരയിൽ വിശുദ്ധ കുർബാനക്കു ശേഷം നടന്ന സത്യപ്രതിജ്ഞചടങ്ങിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ബഹു. ഫാ. ഡോ . തോമസ് കാഞ്ഞിരമുകളിൽ സത്യപ്രതിജ്ഞ വാചകം ചെല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

