കെ.ഐ.ജി അബ്ബാസിയ ഏരിയ ഭാരവാഹികൾ
text_fieldsമുനീർ മഠത്തിൽ,ഷാ അലി,അബ്ദുൽ ഷുക്കൂർ
കുവൈത്ത് സിറ്റി: കെ.ഐ.ജി അബാസിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ഫായിസ് അബ്ദുല്ല ഖുർആൻ പാരായണം നടത്തി. തെരഞ്ഞെടുപ്പിന് കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ്, സെക്രട്ടറി സാബിക് യൂസഫ് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: മുനീർ മഠത്തിൽ (പ്രസി.),ഷാ അലി (സെക്ര), അബ്ദുൽ ഷുക്കൂർ (ട്രഷ.), ഫായിസ് അബ്ദുല്ല, അബ്ദുൽ ഹമീദ് (വൈ. പ്രസി.), നബീൽ ലത്തീഫ്, ഫൈസൽ വടക്കേക്കാട് (ജോ. സെക്ര), പി.കെ. ജിഷാബ് (ട്രഷ). വകുപ്പ് ഭാരവാഹികളായി പി.കെ. ഹുസൈൻ,അബ്ദുൽ ഹമീദ്, അൻവർ സാദത്ത്, മുഹമ്മദ് ജാബിർ, പി.എസ്. അൻവർ, പി. നവാസ്, ജസീൽ ചെങ്ങളാൻ, ശമീം മുഹമ്മദ്, അനീസ് ഫാറൂഖി, എ.കെ. സമീർ, ഷെബിൻ ഹുസൈൻ, എം.പി. മനാഫ്, അഹമ്മദ് ചാലക്കൽ എന്നിവരെ തെരഞ്ഞെടുത്തു.

