കേരള പ്രസ് ക്ലബ് കുവൈത്തിന് പുതിയ ഭാരവാഹികൾ
text_fieldsസുജിത്ത് സുരേശൻ, സലിം കോട്ടയില്‍, ശ്രീജിത്ത്
കുവൈത്ത് സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്ത് വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും ഫര്‍വാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റില്‍ നടന്നു. പ്രസിഡന്റ് മുനീര്‍ അഹമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹിക്മത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ കേളോത്ത് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. സത്താര്‍ കുന്നില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
പുതിയ ഭാരവാഹികൾ: സുജിത്ത് സുരേശൻ (പ്രസി), സലിം കോട്ടയില്‍ (ജന.സെക്ര), ശ്രീജിത്ത് (ട്രഷ). എക്സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ അഹമദ്, ഹിക്മത്ത്, അനില്‍ കേളോത്ത്, അസ്സലാം, സത്താര്‍ കുന്നില്‍, കൃഷ്ണന് കടലുണ്ടി, അബ്ദുല്‍ മുനീർ, അബ്ദുൽ റസാഖ്, സുനീഷ് വേങ്ങര എന്നിവരെയും തെരഞ്ഞെടുത്തു. രഘു പേരാമ്പ്ര, ഷാജഹാന് കൊയിലാണ്ടി, ജസീല്‍ ചെങ്ങളാന്‍ എന്നിവർ ആശംസകൾ നേർന്നു.

