സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ
text_fieldsജാബിർ അരിയിൽ (പ്രസി), അഷ്റഫ് ചപ്പാരപ്പടവ് (സെക്ര), കുഞ്ഞി മൊയ്തീൻ തളിപ്പറമ്പ് (ട്രഷ)
കുവൈത്ത് സിറ്റി: തളിപ്പറമ്പ് പരിയാരം സി.എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ നടന്നു. ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് എസ് മണ്ടൂർ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ചെയർമാൻ കെ.കെ.പി ഉമ്മർ കുട്ടി ഉദ്ഘാടനം ചെയ്തു.
ഹാഷിം കുറ്റൂർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സുബൈർ വട്ടക്കൂൽ, അഷ്റഫ് ചപ്പാരപ്പടവ്, സുബൈർ ആലക്കാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജാബിർ പി. അരിയിൽ സ്വാഗതവും, ട്രഷറർ കുഞ്ഞി മൊയ്തീൻ കുട്ടുക്കൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ജാബിർ അരിയിൽ (പ്രസി.), അഷ്റഫ് ചപ്പാരപ്പടവ് (ജന. സെക്ര), കുഞ്ഞു മൊയ്തീൻ കെ തളിപ്പറമ്പ(ട്രഷ), ഹാഫിസ് മാട്ടൂൽ (ഓഡിറ്റർ), കെ.കെ.പി ഉമ്മർ കുട്ടി, എസ്. അഷ്റഫ് മണ്ടൂർ, അബ്ദുൽ ജബ്ബാർ കവ്വായി, ശിഹാബ് ഇരിക്കൂർ (അഡ്വൈസറി അംഗങ്ങൾ), റഷീദ് പെരുവണ, കുഞ്ഞബ്ദുള്ള തയ്യിൽ, അഹമ്മദ് കെ, ഇക്ബാൽ മുട്ടം (വൈസ്.പ്രസി), യു.വി.അബ്ദുൽ റസാക്, മുനീർ കെ അരിയിൽ, ഹസൻ ഓണപ്പറമ്പ്, ഒ.പി.അമീർ (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു. ഹബീബ് കയ്യം പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

