പ്രതീക്ഷ കുവൈത്തിന് പുതിയ സാരഥികൾ
text_fieldsരമേഷ് ചന്ദ്രൻ (പ്രസി),ബൈജു കിളിമാനൂർ
(ജന. സെക്രട്ടറി),ബിനോയ് ബാബു (ട്രഷറർ)
കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്കാരിക പ്രസ്ഥാനമായ പ്രതീക്ഷ കുവൈത്ത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ബിജു പാലോട് അധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി മനോജ് കോന്നി ഉദ്ഘാടനം ചെയ്തു. ബൈജു കിളിമാനൂർ സ്വാഗതം പറഞ്ഞു. പ്രതീക്ഷ ജനറൽ സെക്രട്ടറി ജ്യോതി പാർവതി വാർഷിക റിപ്പോർട്ടും ട്രഷറർ ബിനോയ് ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രമേഷ് ചന്ദ്രൻ, ബിജു സ്റ്റീഫൻ, ജ്യോതി പാർവതി എന്നിവർ ആശംസകൾ അറിയിച്ചു. ബിജു വായ്പൂർ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ: രമേഷ് ചന്ദ്രൻ (പ്രസി), ബൈജു കിളിമാനൂർ (ജന. സെക്ര), ബിനോയ് ബാബു (ട്രഷറർ), ബിജു വായ്പൂർ (വൈ. പ്രസി), താഹ(ജോ.സെക്ര), കെ.വി. ജിനു (ജോ.ട്രഷ), ലിസ്സി മാത്യു (വനിതാവേദി ചെയർപേഴ്സൻ), ബിജിമോൾ ആര്യ (വനിതാവേദി സെക്ര), വിജയലക്ഷ്മി (വനിതാവേദി ട്രഷ).
യൂനിറ്റ് എക്സിക്യൂട്ടിവ് പ്രതിനിധികളായി സുനിൽ കൃഷ്ണ (ഫഹാഹീൽ), വിജോ തോമസ് (അബ്ബാസിയ), സുമയ്യ (സാൽമിയ), ജോഷി വർഗീസ് (ഹവല്ലി), മനോജ് കോന്നി (രക്ഷാധികാരി), ബിജു സ്റ്റീഫൻ, ജ്യോതി പാർവതി, ബിജു പാലോട്, ലൈലാമ്മ ജോർജ് (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

