കല കുവൈത്തിന് പുതിയ ഭാരവാഹികൾ
text_fieldsപ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ
പ്രകാശ്, ട്രഷറർ പി.ബി.സുരേഷ്
കുവൈത്ത് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ട്രഷറർ പി ബി സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു.
സുമിത വിശ്വനാഥ് (വൈസ് പ്രസിഡന്റ്), പ്രവീൺ പി വി (ജോയന്റ് സെക്രട്ടറി), കൃഷ്ണ മേലേത്ത് (അബ്ബാസിയ മേഖലാ സെക്രട്ടറി)
ഷിജിൻ (അബുഹലീഫ മേഖലാ സെക്രട്ടറി), ശരത് ചന്ദ്രൻ (സാൽമിയ മേഖലാ സെക്രട്ടറി), ബിജോയ് (ഫഹഹീൽ മേഖലാ സെക്രട്ടറി), മണിക്കുട്ടൻ (സാഹിത്യ വിഭാഗം), തസ്നീം മന്നിയിൽ (മീഡിയ സെക്രട്ടറി), അശോകൻ കൂവ (കായിക വിഭാഗം),
പ്രസീത് കരുണാകരൻ (കല വിഭാഗം), ദേവദാസ് (സാമൂഹിക വിഭാഗം), അജിത് പനിക്കാടൻ, അനൂപ് പറക്കോട്, രജീഷ് സി, ശങ്കർ റാം, സന്തോഷ് കെ.ജി, ജോബിൻ ജോൺ, ഗോപി കൃഷ്ണൻ, അബ്ദുൽ നിസാർ, അഞ്ജന സജി, ജോസഫ് നാനി, നവീൻ എളയാവൂർ, ഗോപകുമാർ, മാത്യു ജോസഫ്, ജഗദീഷ് ചന്ദ്രൻ, ഷംല ബിജു എന്നിവരാണ് കേന്ദ്ര കമ്മിറ്റി.
47ാമത് വാർഷിക പ്രതിനിധി സമ്മേളനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂഇല മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. മാത്യു ജോസഫ്, നൗഷാദ് സി കെ, ബെറ്റി അഗസ്റ്റിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഹിക്മത്ത് ടി വി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുരേഷ് പി.ബി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ലോകകേരള സഭ അംഗവും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറിയുമായ ജെ. സജി അഭിവാദ്യങ്ങൾ നേർന്നു. പ്രസീദ് കരുണാകരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ നവീൻ എളയാവൂർ സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

