കെ.ഇ.എ ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsജലീൽ ആരിക്കാടി,സാജു പള്ളിപ്പുഴ,അഭിലാഷ് ഗോപാലകൃഷ്ണൻ,സിറാജ്
പാലക്കി
ഫർവാനിയ: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ ഏരിയ ജനറൽ ബോഡി യോഗം ജനറൽ സെക്രട്ടറി ഹമീദ് മുധൂർ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് കൊളവയൽ അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ ശുഹൈബ് ഷേഖ് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഓർഗനൈസിങ് സെക്രട്ടറി അഭിലാഷ് ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായ മുനീർ കുണിയ, അസീസ് തളങ്കര, സി.എച്ച്. ഫൈസൽ, ജലീൽ ആരിക്കാടി, ഇഖ്ബാൽ പെരുമ്പട്ട, മുരളി വാഴക്കോടൻ എന്നിവർ സംസാരിച്ചു. ഹാരിസ് മുട്ടുന്തല, എസ്.എം. ഹമീദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ജലീൽ അരിക്കാടി (പ്രസിഡന്റ് ), സാജു പള്ളിപ്പുഴ (ജനറൽ സെക്രട്ടറി), അഭിലാഷ് ഗോപാലകൃഷ്ണൻ (ട്രഷറർ), സിറാജ് പാലക്കി (ഓർഗ. സെക്രട്ടറി), സുരേഷ് കൊളവയൽ, ഇഖ്ബാൽ പെരുമ്പട്ട (ഏരിയ രക്ഷാധികാരികൾ), അസറുദ്ദീൻ കുബ്ല , അബ്ദുൽ അസീസ്, അൻവർ ഉദ്യാവർ (വൈസ് പ്രസിഡന്റ്), ശുഹൈബ് ഷേഖ്, മുസ്തഫ, മുഹമ്മദ് കൊടിയമ്മ (ജോ.സെക്രട്ടറി), മുഹമ്മദ് മിദിലാജ് , സുജിത്ത് പെരിയ, മുഹമ്മദ് ഇർഫാൻ, സുമേഷ് പെരിയ (എക്സിക്യൂട്ടിവ് അംഗങ്ങൾ).

