ഹൈവേ സെന്റർ ഹവല്ലിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsഹവല്ലിയിൽ ഹൈവേ സെന്റർ ഹൈപ്പർമാർക്കറ്റ് എൻ.ബി.ടി.സി ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴയ സൂപ്പർമാർക്കറ്റുകളിലൊന്നായ ഹൈവേ സെന്റർ ഹവല്ലിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. എൻ.ബി.ടി.സി ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർമാരായ ഷിബി എബ്രഹാം, ബെനൻ വർഗീസ് എബ്രഹാം എന്നിവർ ചേർന്ന് റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. കുവൈത്ത് അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി റവ.കെ.സി.ചാക്കോ പ്രാർഥനനടത്തി. എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ് നാസർ അൽ ബദ്ദ മുഖ്യാതിഥിയായിരുന്നു.
ഗീവർഗീസ് (ഡി.എം.ഡി-എം.ബി.ടി.സി വർക്ക്ഷോപ്പ് ഡിവിഷൻ), ഹംസ മേലേക്കണ്ടി (ജി.എം- ട്രേഡിംഗ് ഡിവിഷൻ), മനോജ് നന്ദിയാൽത്ത് (കോർപ്പറേഷൻ. ജി.എം - അഡ്മിൻ ആൻഡ് എച്ച്.ആർ), അനിന്ദാ ബാനർജി (ജി.സി.എഫ്.ഒ), പ്രിൻസ് ജോൺ (ജി.എം-കുവൈത്ത് ഓപ്പറേഷൻസ്), കെ.സി.റിജാസ് (സീനിയർ മാനേജർ എച്ച്.ആർ ആൻഡ് അഡ്മിൻ), ഉബൈദ് മുഹമ്മദ് ഫറജ് (മാനേജർ), ഗഫൂർ എം. മുഹമ്മദ് (മാനേജർ - ഓപ്പറേഷൻസ് (ഹൈവേ സെന്റർ), ഹൈവേ സെന്റർ, എൻ.ബി.ടി.സി ഗ്രൂപ് സ്റ്റാഫ്, മാനേജ്മെന്റ് എന്നിവരും പങ്കെടുത്തു. 10,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഹവല്ലിയിയെ ഹൈവേ സെന്റർ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു. വിശാലമായ വസ്ത്ര വിഭാഗം ശ്രദ്ധേയമാണ്. പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണം, വീട്ടുപകരണങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

