സാദ് അൽ അബ്ദുല്ലയിൽ പുതിയ ഫയർ സ്റ്റേഷൻ
text_fieldsസാദ് അൽ അബ്ദുല്ലയിലെ പുതിയ ഫയർ സ്റ്റേഷൻ
കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുല്ലയിൽ ആരംഭിച്ച പുതിയ ഫയർ സ്റ്റേഷൻ ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദ് ഉദ്ഘാടനം ചെയ്തു. അതിവേഗ സേവനങ്ങൾ നൽകാൻ കൂടുതൽ ഫയർ സ്റ്റേഷനുകൾ തുറക്കാനുള്ള ഭരണനേതൃത്വത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതെന്ന് അൽ മെക്രാദ് പറഞ്ഞു.
ഫയർ സ്റ്റേഷനുകൾ എല്ലാവരുടെയും സുരക്ഷാ വാൽവായാണ് കണക്കാക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തും സംരക്ഷിക്കാൻ ഫയർഫോഴ്സ് ബാധ്യസ്ഥരാണ്. അപകടങ്ങൾ സംഭവിച്ചാൽ വേഗത്തിൽ എത്താനാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നത്.
ജനറൽ ഫയർഫോഴ്സിലെ അംഗങ്ങൾക്ക് തൊഴിൽ ആവശ്യാനുസരണം പരിശീലിക്കുന്നതിന് ആവശ്യമായതെല്ലാം ഉൾക്കൊള്ളുന്ന സംവിധാനങ്ങളോടും ആധുനിക സവിശേഷതകളോടുംകൂടിയാണ് ഫയർ സ്റ്റേഷൻ നിർമിച്ചിരിക്കുന്നതെന്നും അൽ മെക്രാദ് പറഞ്ഞു.
കൺട്രോൾ സെക്ടറിന്റെയും ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെക്ടറിന്റെയും ആക്ടിങ് വൈസ് പ്രസിഡന്റ് മേജർ ജനറൽ ജമാൽ ബദർ നാസർ, കൺസ്ട്രക്ഷൻ ആൻഡ് മെയ്ന്റനൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

