Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ ​മാ​വേ​ലി...

ഈ ​മാ​വേ​ലി സൂ​പ്പ​റാ...

text_fields
bookmark_border
ഈ ​മാ​വേ​ലി സൂ​പ്പ​റാ...
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​തോ​ടെ ‘മാ​വേ​ലി’​ക​ൾ​ക്കും തി​ര​ക്കാ​യി. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഓ​ണാ​ഘോ​ഷം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​വും. എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ലും ‘മാ​വേ​ലി​ക​ളു’​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​കും. ഇ​തോ​ടെ മാ​വേ​ലി​വേ​ഷ​ക്കാ​ർ​ക്കും ഇ​നി തി​ര​ക്കു​ക​ളു​ടെ സീ​സ​ണാ​ണ്.

ഇ​ത്ത​വ​ണ കു​വൈ​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തി​യൊ​രു ‘മാ​വേ​ലി’​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​രേ​ഷ് ചാ​ലി​ലാ​ണ് പു​തു​മു​ഖം.

വെ​ള്ളി​യാ​ഴ്ച പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ്നേ​ഹാ​മൃ​തം കു​വൈ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ​ത്തി​ൽ സു​രേ​ഷ് ചാ​ലി​ൽ മാ​വേ​ലി​വേ​ഷ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മാ​വേ​ലി​വേ​ഷ​ത്തോ​ടു​ള്ള ഇ​ഷ്ടം​കൊ​ണ്ടാ​ണ് ഇ​ത് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു. വേ​ഷ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന അ​ജ​യ​ഘോ​ഷാ​ണ് സു​രേ​ഷി​നെ മാ​വേ​ലി​യാ​ക്കി അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഒ​ഴി​വു​സ​മ​യ​ത്തും ഈ ​സീ​സ​ണി​ൽ മാ​വേ​ലി​യാ​യി തു​ട​രാ​നാ​ണ് സു​രേ​ഷി​ന്റെ തീ​രു​മാ​നം.

15 വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​ത്തി​ലു​ള്ള സു​രേ​ഷ് ചാ​ലി​ൽ ദോ​ഹ പ​വ​ർ​പ്ലാ​ന്റി​ലെ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും ടെ​ലി​ഫി​ലി​മി​ലും വേ​ഷ​മി​ട്ട സു​രേ​ഷി​ന് ക​ലാ​രം​ഗ​ത്ത് മു​ൻ​പ​രി​ച​യ​വു​മു​ണ്ട്. ഭാ​ര്യ ശ്രീ​ല​യും സു​രേ​ഷി​നൊ​പ്പം നാ​ട​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. അ​ബ്ബാ​സി​യ​യി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationsKuwaitOnam News
News Summary - New face for maveli in kuwait
Next Story