ഫ്രൈഡേ ഫോറം കുവൈത്തിന് പുതിയ സാരഥികൾ
text_fieldsഷബീർ മുഹമ്മദ് , അബ്ദുൽ റഷീദ്, അനൂപ് ഹക്കീം
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫോറം കുവൈത്ത് 2021- 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
പ്രസിഡൻറ് മൻസൂർ അലിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ഫസീഹുള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനൂപ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എൻജിനീയർ അബ്ദുൽ സഗീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഷബീർ മുഹമ്മദ് (പ്രസി.), അബ്ദുൽ റഷീദ് (ജനറൽ സെക്ര.), അനൂപ് ഹക്കീം (ട്രഷ.). ഫ്രൈഡേ ഫോറം ലേഡീസ് വിങ് പ്രസിഡൻറായി സീനത്ത് യാക്കൂബും ജനറൽ സെക്രട്ടറിയായി ഫർഹ അബ്ദുൽ റഹ്മാനും ട്രഷററായി തൻവീറ നൗഷാദും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസിഡൻറ് ഷബീർ മുഹമ്മദ് നന്ദി പറഞ്ഞു.

