ശിഫ അൽ ജസീറ ഫർവാനിയ ബ്രാഞ്ചിൽ പുതിയ ഡെർമറ്റോളജിസ്റ്റ് ചുമതലയേറ്റു
text_fieldsഡോ. ഫൈസാൻ കലേഖാനെ ശിഫ അൽ ജസീറ പ്രതിനിധികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുര സേവനദാതാക്കളായ ശിഫ അൽ ജസീറ ഫർവാനിയ ബ്രാഞ്ചിൽ പുതിയ ഡെർമറ്റോളജിസ്റ്റ് ഡോ. ഫൈസാൻ കലേഖാൻ ചുമതലയേറ്റു. ഇതോടെ ഫർവാനിയ ശിഫ അൽ ജസീറയിൽ രണ്ട് ഡെർമറ്റോളജിസ്റ്റിന്റെ സേവനം ഉണ്ടാകും.
രോഗികളുടെ വർധിച്ചുവരുന്ന ആവശ്യകതയും ഡെർമറ്റോളജി, കോസ്മറ്റോളജി വിഭാഗത്തിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ശിഫ അൽ ജസീറയുടെ പ്രതിബദ്ധതയുടെ ഭാഗവുമായാണ് പുതിയ നിയമനമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഡോ. ഫൈസാൻ കലേഖാന് ശിഫ അൽ ജസീറ ഫർവാനിയ ബ്രാഞ്ചിൽ സ്വീകരണം നൽകി. ശിഫ അൽ ജസീറ ഓപറേഷൻസ് ഹെഡ് അസീം സെയ്ത് സുലൈമാൻ, അഡ്മിനിസ്ട്രേഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ മോന ഹസ്സൻ, ഡോ. പോൾസൺ, ഡോ. റാഹിബ്, ഡോ. ശ്രീധർ, ഡോ. ജീന, എച്ച്.ആർ. ഓഫിസർ വർഷ രവി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

