ഹവല്ലിയിൽ ഇസ്ലാഹി സെന്ററിന് പുതിയ കമ്മിറ്റി
text_fieldsമനാഫ് മാത്തോട്ടം, ലുഖ്മാൻ അരക്കിണർ, തഹ്സിൽ അത്തോളി
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ഹവല്ലിയിൽ പുതിയ ശാഖ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി മനാഫ് മാത്തോട്ടം (പ്രസി), ലുഖ് മാൻ അരക്കിണർ (ജന. സെക്ര), തഹ്സിൽ അത്തോളി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു വകുപ്പ് സെക്രട്ടറിമാരായി അൻവർ പത്തനംതിട്ട (വൈസ് പ്രസി), ജമാൽ വടക്കാഞ്ചേരി (ഓർഗനൈസിങ്), ഫർസാദ് മുക്കം (ദഅവ), ഷഹാസ് മൊയ്തുണ്ണി (ക്യു.എൽ.എസ്, വെളിച്ചം), ജംഷിദ് നാസ് മഹൽ (വിദ്യാഭ്യാസം), സുനീർ നന്തി (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), ജമാൽ വടക്കാഞ്ചേരി (കേന്ദ്ര എക്സിക്യൂട്ടിവ്) എന്നിവരെ തെരഞ്ഞെടുത്തു. നബീൽ ഹമീദ് ഫറോക്ക് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

