ഫോക്കസ് കുവൈത്ത് പുതിയ ഭാരവാഹികൾ
text_fieldsജോഹർ എബ്രഹാം, അബ്ദുൽ റഹ്മാൻ, ഷിബു മാത്യു
കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) യൂനിറ്റ് ഏഴാം വാർഷിക സമ്മേളനം എക്സിക്യൂട്ടിവ് അംഗം മനോജ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്നു. യൂനിറ്റ് കൺവീനർ ജോഹർ ഏബ്രഹാം വാർഷിക റിപ്പേർട്ടും ജോയൻറ് കൺവീനർ ഷിബു മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രസിഡൻറ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി, പ്രശോബ് ഫിലിപ്പ്, ട്രഷറർ തമ്പി ലൂക്കോസ്, വൈസ് പ്രസിഡൻറ് സി.ഒ. കോശി, ജോയൻറ് സെക്രട്ടറി സന്തോഷ് വി. തോമസ്, കെ. രതീശൻ, സാജു ജോസഫ്, ഷാജി, എം.ടി. സത്യൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജോഹർ എബ്രഹാം (എക്സിക്യൂട്ടിവ്), അബ്ദുൽ റഹ്മാൻ (കൺവീനർ), ഷിബു മാത്യു (ജോയൻറ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗം സലിം രാജ് സ്വാഗതവും അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.

