കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു; ആദ്യയോഗം ചേർന്നു
text_fieldsപുതിയ മന്ത്രിസഭാംഗങ്ങൾ കിരീടാവകാശിക്കൊപ്പം
കുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ മന്ത്രിസഭക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകാരം നൽകി. അംഗങ്ങൾ സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേൽക്കുകയും ചെയ്തു മന്ത്രിസഭാംഗങ്ങളുടെ വിശദാംശങ്ങൾ ചുവടെ:
1. ഉപപ്രധാനമന്ത്രി, പ്രതിരോധ, നിയുക്ത ആഭ്യന്തരമന്ത്രി: തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്. 2. ഡോ. മുഹമ്മദ് അബ്ദുല്ലത്വീഫ് അൽഫാരിസ്: ഉപപ്രധാനമന്ത്രി, എണ്ണകാര്യ, സ്റ്റേറ്റ് ഫോർ കാബിനറ്റ് അഫയേഴ്സ്. 3. ഈസ അഹ്മദ് അൽകൻദരി: ഭവന, നഗരവികസന മന്ത്രി. 4. ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്: വിദേശകാര്യമന്ത്രി. 5. ഡോ. റെന അബ്ദുല്ല അൽ ഫാരിസ്: വാർത്താവിനിമയ, വിവരസാങ്കേതിക വിദ്യ . 6. അബ്ദുറഹ്മാൻ ബദ്ദാഹ് അൽ മുതയിരി: സാംസ്കാരികം, യുവജനക്ഷേമം. 7. ഡോ. അലി ഫഹദ് അൽ മുദ്ഹഫ്: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണം. 8. ജസ്റ്റിസ് ജമാൽ ഹദ്ഹെൽ അൽ ജലാവി: നീതിന്യായം, നസഹ, ഒൗഖാഫ്, ഇസ്‍ലാമിക കാര്യം. 9. ഡോ. ഖാലെദ് മഹാവെസ് അൽ സയിദ്: ആരോഗ്യം. 10. അബ്ദുവഹാബ് മുഹമ്മദ് അൽ റുഷയിദ്: ധനകാര്യം, സാമ്പത്തികകാര്യം, നിക്ഷേപം. 11. അലി ഹുസയിൻ അൽമൗസ: പൊതുമരാമത്ത്, വൈദ്യുതി, ജലവിതരണം, പുനരുപയോഗ ഊർജം. 12. ഫഹാദ് മുത്‍ലാഖ് അൽ ഷൗറായിൻ: വ്യാപാര, വ്യവസായ, സാമൂഹികക്ഷേമം, സാമൂഹിക വികസനം.
പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽജാബിർ അസ്സബാഹ് പുതിയ സർക്കാറിന് ആശംസകൾ നേർന്നു.
കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു
-കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച പാർലമെന്റ് പിരിച്ചുവിട്ടു. അമീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനമുണ്ടായത്.
കിരീടാവകാശിയെ പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും സന്ദർശിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് നവാഫ് അൽ ജാബിർ അസ്സബാഹിനെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹ് സന്ദർശിച്ചു. ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി, നിയുക്ത ആഭ്യന്തരമന്ത്രിയും മറ്റു മന്ത്രിമാരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ബയാൻ പാലസിലായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രി അമീറിന് നന്ദി അറിയിച്ചു
കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് നന്ദി അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച കൂട്ടായ്മയായി പ്രവർത്തിക്കുമെന്നും അമീറിന്റെ നേതൃത്വത്തിൽ രാജ്യം ഐശ്വര്യവും പുരോഗതിയും കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങിൽ ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.