കെ.ഐ.ജി അബൂഹലീഫ ഏരിയക്ക് പുതിയ ഭാരവാഹികൾ
text_fieldsഅബ്ദുൽ ബാസിത്, അംജദ്, പി.കെ. നവാസ്
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയയുടെ പ്രസിഡൻറായി അബ്ദുൽ ബാസിതിനെയും സെക്രട്ടറിയായി അംജദിനെയും ട്രഷററായി പി.കെ. നവാസിനെയും തെരഞ്ഞെടുത്തു. എം.കെ. നജീബ് (വൈസ് പ്രസി), എം.വി. അബ്ദുൽ റഹ്മാൻ (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വിവിധ വകുപ്പ് കൺവീനർമാരായി എ.സി. മുഹമ്മദ് സാജിദ്, വി.കെ. താജുദ്ദീൻ, എം.ഐ. മുഹമ്മദ് നസീം, വി. അലി, കെ.എം. ഹാരിസ്, നിഹാദ്, കെ.സി. സമീർ, ഷംസീർ ഉമർ, എം.ഐ. മുഹമ്മദ് തസ്നീം, മുബാറക് എന്നിവരെ തെരഞ്ഞെടുത്തു. 2023 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ പ്രവർത്തന കാലാവധി.
വിവിധ യൂനിറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇലക്ടറൽ കോളജ് അംഗങ്ങളിൽനിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അബൂഹലീഫ തനിമ ഫ്ലാറ്റിൽ നടന്ന ഏരിയ ഇലക്ടറൽ കോളജ് അംഗങ്ങളുടെ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എൻ.പി. അബ്ദുൽ റസാഖ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പി.കെ. നവാസ് ഖുർആൻ പാരായണം നടത്തി. അബ്ദുൽ ബാസിത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

